Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Conference

America

അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന യൂ​ത്ത് ആ​ന്‍​ഡ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു

ന്യൂ​ജഴ്‌​സി: അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന 37-ാമ​ത് യൂ​ത്ത് ആ​ന്‍​ഡ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ജൂ​ലൈ 22 മു​ത​ല്‍ 25 വ​രെ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് വ​ച്ച് (236 Old Tappan Rd, Old Tappan, NJ) ന​ട​ക്കും.

യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ആ​ബൂ​ന്‍ മോ​ര്‍ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

മോ​ര്‍ ദീ​വ​ന്നാ​സി​യോ​സ് യൂ​ഹാ​നോ​ന്‍ കാ​വാ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത (സി​റി​യ​ക് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഈ​സ്‌​റ്റേ​ണ്‍ ഭ​ദ്രാ​സ​നം), ​ഡോ. അ​യൂ​ബ് മോ​ര്‍ സി​ല്‍​വാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (ക്‌​നാ​നാ​യ അ​തി​ഭ​ദ3ാ​സ​നം) എ​ന്നി​വ​ര്‍ ഈ ​കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള റ​വ.​ഫാ. ജേ​ക്ക​ബ് ജോ​സ​ഫ് പിഎ​ച്ച്ഡിയാ​യി​ക്കും ഈ​ വ​ര്‍​ഷ​ത്തെ കീ​നോ​ട്ട് സ്പീ​ക്ക​ര്‍. കൂ​ടാ​തെ റ​വ.​ഫാ. ജോ​സ​ഫ് ഷ​മ്മാ​സും (യൂ​ത്ത് സ്പീ​ക്ക​ര്‍) കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

"യ​ഹോ​വ​യെ ക​ണ്ടെ​ത്താ​കു​ന്ന സ​മ​യ​ത്ത് അ​വ​നെ അ​ന്വേ​ഷി​പ്പി​ന്‍. അ​വ​ന്‍ അ​ടു​ത്തി​രി​ക്കു​മ്പോ​ള്‍ അ​വ​നെ വി​ളി​ച്ച​പേ​ക്ഷി​പ്പി​ന്‍' (യെ​ശ​യ്യ 55.6) എ​ന്നു​ള്ള​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ചി​ന്താ​വി​ഷ​യം.

ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലും ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ന​ട​ക്കു​ന്ന ആ​ത്മീ​യ​ത നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ഈ ​കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ വി​വി​ധ​ങ്ങ​ളാ​യ ധാ​രാ​ളം ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​ടു​ക്കും ചി​ട്ട​യു​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​കു​ടും​ബ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റ​വ.​ഫാ. പോ​ള്‍ തോ​ട്ട​ക്കാ​ട്ടും കോ-ക​ണ്‍​വീ​ന​ര്‍ സി​മി ജോ​സ​ഫും അ​റി​യി​ച്ചു.

NRI

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ്‌ ആ​ലോ​ച​നാ​യോ​ഗം ന​ട​ത്തി

ന്യൂ​ജ​ഴ്‌​സി: 2026ലെ ​ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ യോ​ഗം ന്യൂ​ജ​ഴ്‌​സി മി​ഡ്‌​ല​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. സ​ഖ​റി​യാ​സ് മാ​ർ നി​ക്കോ​ളാ​വോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്ലാ വ​ർ​ഷ​വും കോ​ൺ​ഫ​റ​ൻ​സു​ക​ൾ വേ​ണം എ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു. ലാ​ങ്ക​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ‍​ർ​ട്ട് അ​ടു​ത്ത കോ​ൺ​ഫ​റ​സി​ന്‍റെ വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കും.

2026ലെ ​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​അ​ല​ക്സ് കെ. ​ജോ​യി സ്വാ​ഗ​തം ആ​ശം​സി​ച്ചു. 2025 കോ​ൺ​ഫ​റ​ൻ​സി​ന്‍റെ അ​വ​ലോ​ക​നം ഫാ. ​അ​ബു പീ​റ്റ​ർ (മു​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ) ന​ട​ത്തി. ജോ​ൺ താ​മ​ര​വേ​ലി​ൽ (2025 ട്ര​ഷ​റ​ർ) ഫി​നാ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജെ​യ്‌​സ​ൺ തോ​മ​സ് (സെ​ക്ര​ട്ട​റി) റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

 

Latest News

Corehub Up